Monday, 21 November 2016

ഫേസ്‌ബുക്കിന്റെ 15 സ്റ്റാറ്റിസ്റ്റിക്‌സ്

ഇത്തവണ,ഫേസ്ബുക് ഉപയോഗത്തിന്റെ കണക്കൊന്ന് നോക്കാം.





  1. 2016 നവംബറിലെ കണക്ക് പ്രകാരം 179 കോടി  ഉപഭോക്താക്കൾ ഫേസ്ബുക്കിനുണ്ട്.
  2. 450 കോടി ലൈക്കുകൾ ഒരു ദിവസ്സം ഫേസ്‌ബുക്കിൽ കൂടി ചെയ്യുന്നുണ്ട്.
  3. 118 കോടി പേര് ദിവസവും ലോഗിൻ ചെയ്യുന്നു.
  4. 166 കോടി പേര് മൊബൈൽ  ഉപയോഗിക്കുന്നത്.
  5. 5 പുതിയ അക്കൗണ്ടുകൾ  ഓരോ സെക്കന്റിലും ഉണ്ടാക്കപ്പെടുന്നുണ്ട്.
  6. റെജിസ്റ്റർ ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ 76% സ്ത്രീകളും ,66% പുരുഷന്മാരും സ്വന്തം അക്കൗണ്ടുകൾ തന്നെ ഉപയോഗിക്കുന്നു.
  7. ഏറ്റവും കൂടുതൽ പേര് ഫേസ്ബുക് നോക്കുന്നത് ഉച്ചക്ക് ഒന്ന് മുതൽ മൂന്ന് വരെയുള്ള ടൈമിലും,ഏറ്റവും കൂടുതൽ ചാറ്റുകൾ നടക്കുന്നത്  രാത്രി ഏഴിനും എട്ടിനുമിടയിൽ.
  8. വ്യാഴവും വെള്ളിയും ഏറ്റവും കൂടുതൽ പേര് ആക്റ്റീവ് ആകുന്നു .
  9. 83 ദശലക്ഷം ഫേക്ക് അക്കൗണ്ടുകൾ നിലവിലുണ്ട്.
  10. 300 ദശലക്ഷം ഫോട്ടോകൾ ദിവസേന  ചെയ്യപ്പെടുന്നുണ്ട്.
  11. ലോകത്തെ എല്ലാവരുടെയും പങ്കാളിത്തം കണക്കിലെടുത്താൽ,ഒരാൾ ചുരുങ്ങിയത് ഇരുപത് മിനുട്ട് ഫേസ്‌ബുക്കിൽ ചിലവഴിക്കുന്നുണ്ട്.
  12. 475 കോടി ഷെയറുകൾ ഒരു ദിവസം നടക്കുന്നുണ്ട്.
  13. പതിനെട്ടിനും - ഇരുപത്തിനാലിനും ഇടയിലുള്ള 50% പേരും ഉണരുന്നത് ഫേസ്‌ബുക്കിൽ നോക്കിയിട്ടാണ്.
  14. ലോകത്തെ 42% മാർകെറ്റിംഗും നടക്കുന്നത് ഫേസ്‌ബുക്ക് വഴിയാണ്.
  15. 16 ദശലക്ഷം ബിസിനസ് പേജുകൾ നിലവിൽ ഉണ്ട്.




No comments:

Post a Comment