Thursday, 27 April 2017

പക്ഷികൾ ഉറങ്ങുമ്പോൾ മരത്തിലെ പിടിവിട്ടു താഴെ വീഴാത്തത് എന്തുകൊണ്ട്?

മനുഷ്യർ ഉറങ്ങുകയാണെങ്കിൽ,കയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് താഴെ വീഴുമെന്നു ഉറപ്പാണ്. ബസ്സിൽ ഇരുന്ന് ഉറങ്ങുന്നവർ കമ്പിയിലെ പിടുത്തം വിട്ടു ഞെട്ടി ഉണരുന്നത് കണ്ടിട്ടുണ്ടാകും. മരക്കൊമ്പിൽ അത് പോലെ മനുഷ്യൻ പിടിച്ചിരുന്നു ഉറങ്ങിയാൽ,വീഴുമെന്നതിനു യാതൊരു സംശയവും ഇല്ല.



എന്നാൽ പക്ഷികളുടെ കാര്യം ഇങ്ങനെയല്ല. അവ മരക്കൊമ്പിൽ ഇരുന്നു സുഖമായി ഉറങ്ങും. ചിലർ ഒരുകാ പൊക്കി,മേറ്റ് ഒറ്റക്കാലിൽ നിന്ന് കൊണ്ട് വേണമെങ്കിലും ഉറങ്ങും.

പക്ഷികളുടെ മരത്തിലെ ഈ പിടിത്തം,ബോധപൂര്വമല്ല എന്നതാണ് ഇതിനു പിന്നിലെ കാരണം. പക്ഷികളുടെ കാലുകളിലുള്ള ഒരു ഓട്ടോമാറ്റിക് സംവിധാനമാണിതിന് സഹായിക്കുന്നത്,അതാകട്ടെ പ്രകൃത്യാൽ അവ സ്വയം ചെയ്യുന്നതും.

നേരെ നില്ല്കുമ്പോൾ,നമ്മൾ കാലിടറാതെ നില്കുന്നത്,നമ്മുടെ കാലിന്റെ പ്രത്യേകതയാണല്ലോ,അല്ലാതെ നമ്മൾ പാഷ്യോ,ഗ്രിപ്പ് കിട്ടാൻ പാകത്തിനുള്ള സംവിധാനമോ അറിഞ്ഞുപയോഗിക്കുന്നില്ലലോ. അതുപോലെ,പ്രകൃത്യാൽ ഉള്ള ഒരു സംവിധാനമാണ് പക്ഷികൾക്ക് ഈ ഒരു സഹായം ചെയ്തുകൊടുക്കുന്നത്.

പക്ഷിയുടെ കാലിൽ,നേർത്തു ബലമേറിയ നാരുകൾ പോലുള്ള പേശികൾ ഉണ്ട്. ഇവ വലിഞ്ഞിരുന്നാൽ പക്ഷിയുടെ നഖങ്ങൾ മുറുകെ പിടിച്ചത് പോലെ ചേർന്നിരിക്കും. മരത്തിലിരിക്കുമ്പോൾ ശരീരഭാരം കൊണ്ട് പക്ഷിയുടെ കാൽമുട്ടുകൾ അല്പം വളയും. ഇത് ഈ പേശികൾ വലിയാൻ സഹായകമാവും.

അതോടെ നഖങ്ങൾ മരത്തിൽ മുറുകും. പിന്നെ ഇത് ഏതുറക്കത്തിൽ ആണെങ്കിൽ പോലും പിടി വിടില്ല.

ബോധപൂർവം പക്ഷി മരത്തിൽ നിന്ന് സ്വയം പൊങ്ങിയാൽ മാത്രമേ ഈ പേശികൾ അയവു വന്നു,പിടി വിടുകയുള്ളു.



ഏറ്റവും രസകരമായത് ഇതൊന്നുമല്ല. ഈ ഇരുപ്പിനു പക്ഷി മരിച്ചു പോയാലോ?
അപ്പോഴും നിലത്തു വീഴില്ല. അതെ ഇരിപ്പ് തുടരും.

കൂടുതൽ വായനക്ക് :

No comments:

Post a Comment