Sunday, 23 April 2017

അക്വേറിയത്തിലും കുപ്പികളിലും ഒക്കെ വച്ചിരിക്കുന്ന മീനുകൾ പുറത്തേക്ക് ചാടുന്നത് എന്തുകൊണ്ട്?

Credits : Zastavki.com
മൽസ്യം വളർത്തൽ ഹോബി ആക്കിയവരെ സങ്കടത്തിലാക്കുന്ന കാര്യമാണ് മീനുകളുടെ ഈ പുറത്തേക്കുള്ള എടുത്തുചാട്ടം. ശ്രദ്ധിച്ചില്ലെങ്കിൽ ടാങ്കിൽ നിന്നും മീനുകൾ ചാടും,ഉടൻ തന്നെ ചാകുമെന്നും ഉറപ്പാണ്.



  • മത്സ്യത്തിന്റെ ഈ എടുത്തു ചാട്ടത്തിനു പല കാരണങ്ങളുണ്ട്. 
  • ടാങ്കിൽ കൊള്ളുന്നതിലേറെ മൽസ്യങ്ങൾ ഉണ്ടെങ്കിൽ,അവ കൂടുതൽ സ്ഥലത്തിന് വേണ്ടി ഇങ്ങനെ ശ്രമിച്ചെന്ന് വരാം.
  • കൂടുതൽ സ്ഥലം കിട്ടുമെന്ന് കരുതി,പുറത്തേക്ക് വെറുതെ ചാടി നോക്കുന്നതും ആവാം.
  • ശത്രുമീനുകളോ ഉപദ്രവിക്കുന്ന മറ്റു മീനുകളോ ഉണ്ടെങ്കിലും ചാടുന്നതാണ്.
  • പരസ്പരം പോരാടുന്ന വേട്ടയാടുന്ന മീനുകളും ഇങ്ങനെ ചാടിയേക്കാം ,ഇത് കണ്ടു മടുത്ത മീനുകൾ രക്ഷക്കും ചാടിയെന്നു വരാം.


പോംവഴികൾ 
  1. പരസ്പരം പ്രശ്നങ്ങളില്ലാത്ത മീനുകളെ കണ്ടെത്തുക
  2. പോരടിക്കുന്നവയെ ഒരുമിച്ച് വളർത്തിരിക്കുക
  3. ഓക്സിജൻ സപ്ലൈ കിട്ടാൻ മോട്ടോർ ഘടിപ്പിക്കുക
  4. വലിയ ടാങ്കുകൾ വെക്കുക
  5. അല്ലെങ്കിൽ മീനുകളുടെ എണ്ണം കുറക്കുക 

No comments:

Post a Comment