Saturday, 1 April 2017

Test post

.

കുരീപ്പുഴ യുടെ ഇന്നത്തെ പോസ്റ്റ്

ബോര്‍ഡ് 
--------------
പെണ്ണ് മല കയറിയാല്‍
പെണ്ണ് ബാങ്ക് വിളിച്ചാല്‍
പെണ്ണ് കുന്തിരിക്കം പുകച്ചാല്‍
പെണ്ണ് ശാന്തി നടത്തിയാല്‍
ദൈവത്തിനയിത്തം.

ദൈവത്തെയെല്ലാം പെണ്ണ് പെറ്റു
മുലകൊടുത്തു ഉമ്മ വെച്ചു
അമ്മിഞ്ഞയില്‍ മുഖം ചേര്‍ത്തുറക്കി
ദൈവം വലുതായി
ലോകത്തോളം
ഒപ്പം പെണ്ണിന്റെ അയിത്തോം.

സതി, മുലക്കരം
മാറു മറയ്ക്കരുത്
ആര്‍ത്തവപ്പെണ്ണ് അകത്തൊളിക്കണം
ഇന്നലെകള്‍ പുനര്‍ജ്ജനിക്കുമോ?

പുതച്ചുറങ്ങാന്‍
ചുമന്ന് പെറാന്‍
വെച്ചു വിളമ്പാന്‍
അതിനപ്പുറത്തേക്ക് വേണ്ട പെണ്ണ്.

ബോര്‍ഡ്
വല്ല്യ ബോര്‍ഡാ
ഏതു നാട്ടീന്നും കാണാം
നാടിന്റെ മുന്നില്‍ തൂക്കണം
ചന്ദ്രനീന്ന് നോക്ക്യാലും കാണാം
"ലിംഗ സമത്വ നാട്"

No comments:

Post a Comment