നക്ഷത്രങ്ങളെയോ, ഗാലക്സികളെയോ പഠനവിധേയമാക്കുന്നതിനു അവയിലേക്കുള്ള ദൂരം എത്രയോ ആയിക്കൊള്ളട്ടെ, അവയുടെ രാസഘടന, താപനില, ഊർജോല്പാദന നിരക്ക് എന്നിങ്ങനെ ഒട്ടേറെ വിവരങ്ങൾ നൽകാൻ കഴിയുന്ന ഒന്നാണ് അവയുടെ സ്പെക്ട്രം. നിരീക്ഷിക്കപെടുന്ന വസ്തു നിരീക്ഷകനിൽ നിന്നും എത്ര അകലെ ആയിരുന്നാലും സ്പെക്ട്രത്തിന്റെ സ്വഭാവത്തിൽ അത് മാറ്റം വരുത്തുന്നില്ല. അതിനാൽ സ്പെക്ട്രോസ്കോപ്പിക് പഠനം പ്രപഞ്ച പഠനത്തിൽ ഒരു പ്രധാന ഉപാധി തന്നെ ആണ്. മഴവില്ല് പ്രകൃതിയിലെ ഒരു സാധാരണ സ്പെക്ട്രം ആണ്.
ആറ്റത്തിൽ ഇലക്ട്രോണുകൾ ന്യൂക്ലിയസിനു ചുറ്റും ചലിക്കുന്നത് നിശ്ചിത ഊർജ്ജനിലകളിലായിട്ടാണ്. നിലവിലുള്ള ഊർജവിതാനത്തിൽ നിന്നും ഇലക്ട്രോണുകൾ മാറുമ്പോഴാണ് സ്പെക്ട്രത്തിലെ ദൃശ്യപ്രകാശം, ഇൻഫ്രാറെഡ്, അൾട്രാവയലെറ് എന്നീ തരംഗങ്ങൾ ഉത്സർജിക്കപ്പെടുന്നത്. കൂടാതെ തന്മാത്രകൾക്കകത്തെ ക്രമീകരണത്തിലെ മാറ്റങ്ങൾ കാരണവും ദൃശ്യപ്രകാശവും ഇൻഫ്രാറെഡ് തരംഗങ്ങളും ഉത്സർജിക്കപ്പെടാം. ഭാരം കൂടിയ ആറ്റങ്ങളിലെ ആന്തര ഷെല്ലുകളുടെ ഊർജ്ജനിലയിൽ മാറ്റം വരുമ്പോളാണ് എക്സ് റേ ഉത്സർജിക്കപ്പെടുന്നത്. ഗാമ കിരണങ്ങളെ ഉത്സർജിക്കുന്നതാകട്ടെ ആറ്റങ്ങളിലെ ന്യൂക്ലിയസ്സിനകത്തെ ക്രമീകരണത്തിൽ വരുന്ന മാറ്റങ്ങളുമാണ്. ഇത്തരം സ്പെക്ട്രത്തെ എമിഷൻ സ്പെക്ട്രം (Emission spectrum) എന്നു പറയുന്നു.
സൂര്യന്റെയും മറ്റു നക്ഷത്രങ്ങളുടെയും അന്തര്ഭാഗത്തു നിന്നും പുറത്തേക്ക് വരുന്ന തരംഗങ്ങളെ നക്ഷത്രത്തിലെ ബാഹ്യാന്തരീക്ഷത്തിലെ താരതമ്യേന തണുത്ത ആറ്റ്ങ്ങളിലെ ഇലക്ട്രോണുകൾ ആഗിരണം ചെയ്യുകയാണെങ്കിൽ സ്പെക്ട്രത്തിൽ ആഗിരണം ചെയ്യപ്പെട്ട ഊർജ്ജനിലകൾക്കു തത്തുല്യമായ ഇരുണ്ടരേഖകളാണ് കാണപ്പെടുക. ഇത്തരം സ്പെക്ട്രത്തെ അബ്സോർപ്ഷൻ സ്പെക്ട്രം (Absorption spectrum) എന്ന് പറയുന്നു. ഇവയുടെ പഠനത്തിൽ നിന്നും സൂര്യനിലേയും നക്ഷത്രങ്ങളിലേയും മൂലകങ്ങൾ, അവ അയണീകൃതമാണോ എന്നും, ഒട്ടനവധി വിവരങ്ങൾ ശാസ്ത്രജ്ഞന്മാർക്കു മനസ്സിലാക്കാൻ കഴിയും. ഇതിനൊക്കെ പുറമേ സ്പെക്ട്രത്തിലെ ചുവപ്പ് നീക്കം എന്ന സവിശേഷതയിൽ നിന്നും പ്രസ്തുത വസ്തുവിന്റെ ചലന വേഗതയെ സംബന്ധിച്ച വിവരവും കണക്കു കൂട്ടിയെടുക്കാം.
Monday, 12 June 2017
എന്താണ് സ്പെക്ട്രം..
Subscribe to:
Post Comments (Atom)
I have gone through this page and got impressed.Being a part of Anahitha Audio Magazine,we would like to include some of the posts in the Anahitha Audio Magazine.Courtesy would be given to this page.If you are okay with this please reply with your consent to anahithamag@gmail.com
ReplyDelete