Wednesday, 6 July 2016

പ്രകാശത്തിനു,അതു നീങ്ങുന്നുണ്ടെന്നു അറിയില്ല - Light Doesn't know it is moving

ഒരു പ്രകാശ വർഷം അകലെയുള്ള വസ്തുവിനെ കാണാൻ എന്തു ചെയ്യണം?
നമ്മളൊന്നും ചെയ്യണ്ട.
പകരം,അതിലെ പ്രകാശം ഒരു വർഷം സഞ്ചരിച്ചു നമ്മുടെ കണ്ണിൽ എത്തണം.
#WHAT_IF ?
അതു ശരിയല്ലെങ്കിൽ?
അതു ശരിയാവില്ല. ആർക്ക്?
നമുക്കല്ല. പ്രകാശത്തിനു.
നമ്മൾ അളന്നു സമയമാണ്,ഒരു വർഷം എന്നത്.
പക്ഷെ,സഞ്ചരിക്കുന്ന പ്രകാശത്തിനു എത്ര സമയം വേണം?
അതെത്രയാവും?
#WHAT_IF? , അത് പൂജ്യമാണെങ്കിലൊ?
Time Dilation നെ പറ്റി മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു.
പ്രകാശ വേഗത്തോട് അടുത്ത സഞ്ചരിക്കുമ്പോൾ,സഞ്ചാരിയുടെ സമയം ആകാൻ വൈകും,
അതായത് കൂടുതൽ സമയമെടുക്കുന്നതായി നമുക്ക് തോന്നും.
അപ്പൊ,വേഗത ശരിക്കും പ്രകാശ വേഗം ആണെങ്കിലോ?
സഞ്ചാരിയുടെ സമയം ആകാൻ പരമാവധി വൈകില്ലേ ?
പരമാവധി വൈകും എന്ന് വച്ചാൽ,അനന്തമായി വൈകും എന്നാണല്ലോ..
അനന്തമായി സമയം വേണം അത് നടക്കാൻ എന്നു വച്ചാൽ,അത് നടക്കുന്നില്ല എന്ന പോലെ ആയില്ലേ?
ഇവിടെ പ്രകാശവേഗത്തിൽ സഞ്ചരിക്കുന്നത്,പ്രകാശം ആണ്.
അപ്പൊ,പ്രകാശത്തിനു സമയം പൊക്കുന്നതെ അറിയില്ല,കാരണം സമയം പോകുന്നില്ലലോ.
അതായത്,പ്രകാശത്തിനു പ്രകാശ വര്ഷമൊന്നും വേണ്ട.
പ്രകാശത്തിനു സമയമേ ഇല്ലാ.
പ്രകാശത്തിനു സ്വയം,സമയം നടക്കുന്നില്ല.
ചുരുക്കി പറഞ്ഞാൽ ഫോട്ടോൺസ് നു ,അവ നീങ്ങുന്നുണ്ടെന്ന് അറിയാൻ പോലും കഴിയില്ല.
Like  Science സഹായി 

No comments:

Post a Comment