Wednesday, 6 July 2016

പ്രകാശ വേഗതയിൽ പോകുന്ന,കാറിലെ ഹെഡ് ലൈറ്റ് കത്തുമോ? - Will the light turns ON,on a car moving at the speed of light?

ഒരു കാർ ,പറക്കുന്ന കാറാണെന്ന് കരുതിക്കോളൂ,ആകാശത്തിലൂടെ പറക്കുന്നു.
പറക്കുന്നത് പ്രകാശ വേഗത്തിലും ആണെന്ന് കരുതിക്കോളൂ.
ഇനി നമ്മുടെ കാറിലെ ലൈറ്റ് അങ്ങ് ഓണാക്കുന്നു.
ആ ലൈറ്റ് തെളിയുമോ?
അതെന്താ അങ്ങനെ ചോദിച്ചേ എന്നാവും സംശയം?
പ്രകാശ വേഗത്തിൽ ആണല്ലോ,കാർ പോകുന്നത്,അപ്പോ അതേ വേഗത്തിൽ ഉള്ള പ്രകാശം ഓൺ ആക്കിയാൽ, അതു കാറിന്റെ തന്നെ ഒപ്പമല്ലേ പോവുക? അല്ലാതെ കാറിന്റെ മുമ്പിലേക്ക് പോകാൻ അതിനു പറ്റില്ലാലോ?

പക്ഷെ,പോകും. അതെങ്ങനെയാ?
കാറിൽ ഇരിക്കുന്നവർക്ക് സാധാരണ പോലെ തന്നെയാ തോന്നുക.
ഭൂമിയിൽ (താഴെ) ഇരുന്ന് നോക്കുന്ന നമ്മൾക്കെ,മുകളിൽ പറഞ്ഞ പോലെ കാണുകയുള്ളു.
അത് നമ്മുടെ കാഴ്ചയെ,ആപേക്ഷികതാ പരിമിതപ്പെട്ട്‌ത്തുന്നത് മൂലവും.

പക്ഷെ,ഇതൊന്നും തന്നെ നടക്കില്ല.
എല്ലാം തിയറി മാത്രമാണ്.
കാരണം,കാറിനു ഒരിക്കലും പ്രകാശ വേഗത്തിൽ സഞ്ചരിക്കാനാവില്ല.
കാറിനെന്നല്ല,പിണ്ഡം (mass) ഉള്ള ഒന്നിനും ,പ്രകാശ വേഗത്തിൽ സഞ്ചരിക്കാനാവില്ല.
പ്രാകാശ വേഗത,പേര് പോലെ തന്നെ,പ്രകാശത്തിനു മാത്രം സ്വന്തമായതാണ്.

അപ്പൊ പ്രകാശത്തിനു ഭാരമില്ലേ?പിണ്ഡമില്ലേ(mass) ?
ഉണ്ടല്ലോ. പക്ഷെ ചളിച്ചോണ്ടിരിക്കുമ്പോൾ മാത്രം.
നിശ്ചലമായിരിക്കുന്ന പ്രകാശത്തിന്റെ (പ്രകാശ കണികയെ ഫോട്ടോൺ എന്നു വിളിക്കുന്നു) ഭാരവും പിണ്ഡവും പൂജ്യമായിരിക്കും.
പക്ഷെ,എന്താണെന്ന് വച്ചാൽ,പ്രകാശ കണികാ നിശ്ചലമായി എവിടെയും കാണാറില്ല.
പ്രകാശം എവിടെയും താങ്ങി നിൽക്കാറില്ലലോ !

No comments:

Post a Comment