പെട്ടെന്ന് ഒരു ദിവസം,ഭൂമിയുടെ കറക്കം അങ്ങ് നിന്ന് പോയെന്ന് കരുതുക. എന്ത് സംഭവിക്കും??
നിങ്ങളുടെ ഭാരം കൂടും,നിങ്ങൾക് അനങ്ങാനുള്ള ബുദ്ധിമുട്ട് വർദ്ധിക്കും ...
അതിനേക്കാൾ,ബുദ്ധിമുട്ട് വേറെ പലതാണ്.
ഭൂമിയുടെ കറക്കം നമ്മൾ,എടുക്കുകയാണെങ്കിൽ, അതിന്റെ ഉപരിതലത്തിലെ ഒരു ബിന്ദുവിന്, 450m/s നു അടുത്ത വേഗതയുണ്ട്. പോളാർ റീജിയനിലേക്ക് പോകുമ്പോൾ,അത് കുറഞ്ഞു, 350 m/s നു അടുത്തവും. പെട്ടെന്ന്,ഭൂമി കറക്കം നിർത്തിയാൽ,ഈ വേഗത,ഭൂമിക്കു ഉപരിതലത്തിലെ നമ്മുക്ക് കിട്ടും. നമ്മളെന്ന് പറഞ്ഞാൽ,ഉപരിതലത്തിലെ സകല വസ്തുക്കൾക്കും,മനുഷ്യരും,മരങ്ങളും,വാഹനങ്ങളും,കെട്ടിടങ്ങളും .എല്ലാം. അതിന്റെ ഒരു ചെറിയ രൂപം,നിങ്ങൾക്ക് താഴെ കാണാം.
ശേഷം,അത് ചുവടെയുള്ള ചിത്രത്തിലെ പോലെ,അതിന്റെ എല്ലാത്തിന്റെയും വേഗത, പൂജ്യമാവുന്നത് വരെ,തുടർന്ന് കൊണ്ടിരിക്കും.
കിഴക്കുഭാഗത്തേക്കായിരിക്കും,നമ്മളെല്ലാം തെറിച്ചു പോവുക.
പക്ഷെ,കറങ്ങിക്കൊണ്ടിരിക്കുന്ന,ഭൂമിയുടെ ആ നാന്നൂറിനടുത്ത,വേഗതയുള്ള,മറിച്ചു ഒരു ബുള്ളറ്റിന്റെ വേഗത നമുക്ക് ഒരു ബുള്ളറ്റിന്റെ വേഗത കിട്ടും.
പക്ഷെ,ഇതങ്ങനെ പെട്ടെന്ന് നിന്നൊന്നും പോകില്ല. ഭൂമിക്കകത്തെ കറങ്ങുന്ന ചൂടുള്ള ലാവയും ലോഹങ്ങളുമാണ്,ഭൂമിയുടെ കറക്കത്തിന്റെ ഊർജം. അതത്ര പെട്ടെന്ന് നിന്ന് പോവാത്ത,കൊണ്ട് കറക്കവും നിൽക്കില്ല. എന്നാൽ, പതിയെ പതിയെ അകത്തെ ചൂട് കുറയുന്നതിനനുസരിച്,കറക്കത്തിന്റെ വേഗതയും കുറയുന്നുണ്ട്, വളരെ ചെറിയ അളവിലാണെന്ന് മാത്രം.
പഴയ ലേഖനമാണെങ്കിലും,ഇതും കൂടിയൊന്ന് വായിച്ചേക്കു...
Animation Credits :Vsauce,Michael Stevens


No comments:
Post a Comment