അതിവേഗതയിൽ ഒരു ഒരു വളവ് തിരിഞ്ഞാൽ നമ്മൾ വളവിന്റെ ഭാഗത്തേക്ക് നീങ്ങി പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും.
ന്യൂട്ടന്റെ ഒന്നാം നിയമമായ,ലോ ഓഫ് ഇനേർഷ്യ കാരണമാണത്.
കാറിലോ ബസിലോ ഒക്കെ അത് നമ്മൾ അനുഭവിച്ചിട്ടുണ്ടായിരിക്കും. ഇടത്തോട്ടാണ് വളയുന്നതെങ്കിൽ,വലത്ത് നിന്ന് ആരോ നമ്മളെ വലിക്കുന്ന പോലെ തോന്നും. ഏതോ അദൃശ്യ വലിക്കുന്നു എന്നാണ് പലരും കരുതിയിരുന്നത്,കാരണം അങ്ങനൊരു ബലം കണക്കിലെടുത്താലും സമാന അനുഭവം നമുക്കുണ്ടായേക്കാം. ഈ 'സമാനത' എന്താണെന്ന് താഴെ കൊടുത്തിട്ടുള്ള ചിത്രത്തിൽ നിന്ന് മനസ്സിലാവും.
വയലറ്റ് നിറത്തിൽ കാണിക്കുന്നത് പോലെ ആണെന്നായിരിക്കും,മിക്ക ആൾക്കാരുടെയും ചിന്ത. എന്നാൽ,ശരിക്കും എങ്ങനെയാണെന്ന് താഴെയുള്ള ചിത്രത്തിൽ കൊടുത്തിട്ടുണ്ട്.
രണ്ടാമത്തെ ചിത്രത്തിലെ,പച്ച വരയിൽ കാണിച്ചിരിക്കുന്നത്, വണ്ടിയുടെ അകത്തുള്ള നമ്മൾ, അത് വരെ നിലനിന്നിരുന്ന,അതേ അവസ്ഥയിൽ തുടരുന്നതാണ്. വണ്ടിയുടെ കവചം തടസപ്പെടുത്തിയത് കൊണ്ട് നമ്മളവിടെ നിന്ന്,ഇല്ലെങ്കിൽ,പച്ചവരെയെ തുടർന്ന് പുറത്തേക്ക് തെറിക്കുമായിരുന്നു .
തുടരുന്ന അവസ്ഥ,അതേ പടി തുടരാനുള്ള പ്രേരണയാണ് ഇനേർഷ്യ.


No comments:
Post a Comment