തണുപ്പ് കാലത്തു ഉറുമ്പുകളെ അതികം കാണാറില്ല.
എന്തായിരിക്കും?
--------------------------------------
മണ്ണിനടിയിൽ വലിയ കോളനികൾ ഉണ്ടാക്കി ജീവിക്കുന്നവരാണ് ഉറുമ്പുകൾ.
ആഹാരം തേടുന്ന വേലക്കാരും,കൂടു സംരക്ഷിക്കുന്ന പടയാളികളും,റാണിയും എല്ലാം ഉണ്ടാകും ഈ കോളനിയിൽ.
ആഹാരം ശേഖരിക്കുന്നവരാണ് കോളനിക്ക് പുറത്തു വന്നു അന്വേഷിച്ചു,പരതി നടക്കുന്നതും,ആഹാര പദാർത്ഥങ്ങൾ കണ്ടെത്തികണ്ടെത്തി,കൂട്ടിലെത്തിച്ചു ശേഖരിക്കുന്നതും. വേനൽ കാലത്താണിത് ചെയ്യുന്നത്.
തണുപ്പുകാലമായാൽ,ഉറുമ്പുകളെല്ലാം കോളനികൾക്ക് അകത്തായിരിക്കും ഇരിക്കുക. പുറത്തേക്കുള്ള ദ്വാരമൊക്കെയും അടക്കും. തണുപ് കയറാതിരിക്കാൻ.
ശേഖരിച്ചു വച്ച ആഹാരമെല്ലാം ഈ സമയത്തു ഉപയോഗിക്കും.
തണുപ്പ് കഴിഞ്ഞാൽ,അന്നത്തിനായുള്ള അധ്വാനം വീണ്ടും തുടങ്ങുകയായി.
ഇതിനാൽ തണുപ്പ് കാലത്തു,നമ്മൾക്കു ഉറുമ്പുകളെ അധികം കാണാൻ കിട്ടില്ല.
കൂടുതൽ വിവരങ്ങൾക്ക് സ്വാഗതം : https://www.facebook.com/groups/xplained
No comments:
Post a Comment