Wednesday, 10 May 2017

എന്താണ് തീ?


എന്താണ് തീ?
ഇതന്വേഷിച്ചു നടന്നിട്ടുണ്ട്,ഒരുപാട് കാലം മനുഷ്യർ. കത്തിക്കാനും,ഉണ്ടാക്കാനും,കെടുത്താനും,ഉപയോഗിക്കാനും എല്ലാം അറിഞ്ഞിട്ടും ഇതെന്താണെന്നു കൃത്യമായി അറിയാതെ ആലൊചിച്ചും അലഞ്ഞും നടന്നിട്ടുണ്ട് മനുഷ്യൻ ഒരുപാട്.



എല്ലാ വസ്തുവിലും,അതിന്റെ പദാർത്ഥത്തിലും ഒരു പ്രത്യേക വസ്തുവുണ്ട്. ഫ്‌ലോജിസ്റ്റൻ.
വസ്തു കത്തിച്ചാൽ ഈ സാധനം പുറത്തേക്ക് വമിക്കും. 17 ആം നൂറ്റാണ്ടിൽ ലോകത്തിന്റെ പല കോണിലും,പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ. ബീച്ചർ എന്ന ശാസ്ത്രജ്ഞനായിരുന്നു ഈ ഫ്‌ലോജിസ്റ്റാൻ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.

പക്ഷെ ,കത്തി കഴിഞ്ഞ പദാർത്ഥത്തിന് തൂക്കം കൂടുകയാണെന്നു എല്ലാവര്ക്കും മനസിലായി. പലരും അത് തെയ്‌ലിയിച്ചു. അതോടു കൂടി ഈ സിദ്ധാന്തം മണ്ടത്തരമാണെന്നു ബോധ്യമായി.

കത്തിക്കഴിഞ്ഞ പദാര്ഥത്തിനു തൂക്കം കൂടുമെന്നു തെളിയിച്ചവരിൽ പ്രമുഖൻ ആന്റൺ ലാവോസിയർ ആയിരുന്നു. ആധുനിക രസതന്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെട്ട അതെ ലാവോസിയർ.

ജ്വലനം എന്താണ്? 
ഒരു വസ്തു കത്തുമ്പോൾ എന്താണുണ്ടാവുന്നത്? ഇതെല്ലം തേടി നടന്ന മനുഷ്യനായിരുന്നു ലാവോസിയർ.
കത്തുന്ന നേരത്തു,അന്തരീക്ഷത്തിലെ ഏതോ വസ്തുവുമായി കൂടിച്ചേരുകയാണെന്നു ഇദ്ദേഹമാണ് പറഞ്ഞത്.
കത്തിച്ച വസ്തുവിന് ഭാരം കൂടുന്നത് തെളിയിച്ചതും അതിനു തെളിവായി. അതെന്താണെന്നു പക്ഷെ അറിയില്ലായിരുന്നു.

1743 ജനിച്ച ലാവോസിയർ,ഫ്രാൻസിലെ അന്ധവിസ്വാസങ്ങൾക്കെതിരെ ആഞ്ഞടിച്ചു. സ്വന്തമായി തയാറാക്കിയ ലാബുകളിൽ,പരീക്ഷണങ്ങളിലൂടെ ഒരുപാട് അന്ധവിസ്വാസങ്ങൾ സമൂഹത്തിൽ നിന്നും തുടച്ചു നീക്കി. മാന്ത്രിക താന്ത്രിക വിദ്യകൾക്കെല്ലാം ഒരു കീറാമുട്ടിയായി രസതന്ത്രത്തെ ശാസ്ത്രീയമായി തറക്കല്ലിട്ടു പണിയുകയായിരിക്കുന്നു യഥാർത്ഥത്തിൽ ലാവോസിയർ ചെയ്തത്. അതിനാൽ തന്നെ ആധുനിക രസതന്ത്രത്തിന്റെ പിതാവെന്ന് വിളിച്ചു അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു.

1774 ഇത് മെർകുറിക്ക് ഓക്‌സൈഡ് ചൂടാക്കി പുറത്തു വരുന്ന വാതകം,കത്തുന്ന മെഴുകുതിരിയെ കൂടുതൽ ജ്വലിപ്പിക്കുന്നത് ജോസഫ് പ്രിസ്റ്റലീ എന്ന ഗവേഷകൻ കണ്ടെത്തി. തുടർന്ന് അതിനെ ഓക്സിജൻ എന്ന് വിളിച്ചു. ലാവോസിയർ പറഞ്ഞ,അന്തരീക്ഷത്തിലെ ജ്വലന സഹായിയും ഇത് തന്നെയാണെന്ന് പിന്നീട് പരീക്ഷണങ്ങൾ തെളിയിക്കുകയായിരുന്നു.

ദ്രവ്യമാന സംരക്ഷണ നിയമം രൂപം നൽകിയതിലും ലാവോസിയറിന്റെ പങ്ക് വലുതാണ്. അതിനാൽ തന്നെ കത്താൻ സഹായിക്കുനന്ത് ഓക്സിജൻ ആണെന്നും,കത്തി ആളുന്ന തീനാളങ്ങൾ ഊർജവുമാണെന്ന് തെളിയിക്കാൻ ലാവോസിയർക്ക് കഴിഞ്ഞു.

No comments:

Post a Comment