ക്വാസാർ
1960 കളിലാണ് പ്രപഞ്ചത്തിന്റെ അതിവിദൂരതകളിൽ ഗാലക്സികളിൽ നിന്നുള്ള പ്രകാശ തീവ്രതയെ വെല്ലുന്ന തരത്തിൽ നക്ഷത്ര സദൃശ്യമായ ചില ദീപ്ത വസ്തുക്കളെ കണ്ടെത്തിയത്. 1000 -1400 കോടി പ്രകാശ വര്ഷം ദൂരത്തു നിന്നും ഇത്രയും ശോഭയോടുകൂടി ഒറ്റ നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശത്തിനു നമ്മുടെ കണ്ണിലെത്ത ആവില്ല എന്ന് ശാസ്ത്രജ്ഞന്മാർക്കു അറിയാം .
ക്വാസി-സ്റ്റെല്ലാർ റേഡിയേഷൻ സോഴ്സ്സ്സ് എന്ന് വിളിച്ചിരുന്ന അവയെ പിന്നീട് ക്വാസാറുകൾ എന്ന് വിളിക്കാൻ ഇടയായി .പിൽക്കാലത്തു ഹബിള്സ് സ്പേസ് ടെലെസ്കോപ്പ് എടുത്ത ചിത്രങ്ങൾ ഇവയെ ചുറ്റിപ്പറ്റി നിലനിന്നുരുന്ന നിഗൂഢതകൾ ഏറെക്കുറെ ഇല്ലാതാക്കി .ക്വാസാറുകളുടെ ചിത്രങ്ങളിൽ അവ ഗാലക്സികൾ തന്നെ ആണെന്ന് ഏറെ കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
1000 -1400 പ്രകാശവര്ഷങ്ങള്ക്കപ്പുറത്തുള്ള ക്വാസാറുകളെ ആണ് നമ്മൾ ഇപ്പോൾ കാണുന്നതെങ്കിൽ 1000 -1400 കോടി വർഷങ്ങൾ മുമ്പുള്ള അവയുടെ അവസ്ഥയാണ് നമ്മൾ കാണുന്നത് എന്നർത്ഥം .ഇതിനകം പതിനായിരത്തിലധികം ക്വാസാറുകളെ തിരിച്ചറിഞ്ഞിട്ടുണ്ട് .നൂറിലധികം ഗാലക്സികളിൽ നിന്നുള്ള മൊത്തം പ്രകാശത്തേക്കാൾ കൂടുതലാണത്രെ ചില ക്വാസാറുകളുടെ ദീപ്തി .ഒരുപക്ഷെ ഗാലക്സി രൂപീകരണത്തിന്റെ പ്രാരംഭ ഘട്ടങ്ങളായിരിക്കാം നാം ഇപ്പോൾ കാണുന്നത് .ഇനിയും അകലെയുള്ള ക്വാസാറുകളെ കണ്ടെത്താനായാൽ ഗാലക്സികളുടെ പരിണാമത്തെ സംബന്ധിച്ചും നമുക്ക് വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നർത്ഥം .
നെബുലകളും ,നക്ഷത്രങ്ങളും,ഗാലക്സികളും,ക്വാ സാറുകളും എല്ലാം അടങ്ങിയ ഈ പ്രപഞ്ചം നിരന്തരം മാറ്റങ്ങൾക്കു വിധേയമായി കൊണ്ടിരിക്കയാണ്.നക്ഷത്രാന്തര സ്പേസിൽ സൗരയൂഥം നിലനിൽക്കുന്ന സ്ഥാനത്തെവിടെയോ കത്തിയമർന്നു പോയ ഒരു മുൻ തലമുറ നക്ഷത്രത്തിൽ നിന്നാണ് സൗരയൂഥം പിറവിയെടുത്തതെന്നു അനുമാനിക്കാൻ ശക്തമായ തെളിവുകൾ ഉണ്ട് . കാരണം ഭൂമിയിലുള്ള 92 സ്വാഭാവിക മൂലകങ്ങളിൽ അറ്റോമിക ഭാരം കൂടിയവയെല്ലാം സൂപ്പർനോവയിലൂടെ മാത്രമേ സൃഷ്ടിക്കപ്പെടുകയുള്ളു. അതായത് സൂര്യൻ എന്തുതന്നെ ആയിരുന്നാലും ഒരു ഒന്നാം തലമുറ നക്ഷത്രമല്ല .മുൻതലമുറ നക്ഷത്രത്തിന്റെ മൃതാവശിഷ്ടങ്ങളിൽ നിന്ന് സൗരയൂഥവും ഭൂമിയിലെ ജീവജാലങ്ങളും രൂപം കൊണ്ടുവെങ്കിൽ അത് ഭൂമിക്കു മാത്രമായുള്ള ഒരു സവിശേഷത ആയിരിക്കാൻ ന്യായമൊന്നും കാണുന്നില്ല .ജീവൻ എന്നത് പ്രപഞ്ചത്തിൽ എവിടെ വേണമെങ്കിലും ഉണ്ടായിരിക്കാനാണ് ഏറെ സാധ്യത .

No comments:
Post a Comment