സൂര്യനിൽ നിന്ന 5000 മുതൽ 1,00,000AU വരെ അകന്നു പ്ളൂട്ടോക്കും എത്രയോ അകലത്തിലായി സൗരയൂഥത്തെ ഗോളാകൃതിയിൽ ആവരണം ചെയ്യുന്ന ഹിമ ഗോളങ്ങളുടെ വമ്പിച്ച ഒരു ശേഖരമാണിത്. ഒരു ലക്ഷം കോടി കി. മീ മുതൽ 23 ലക്ഷം കോടി കി. മീ വരെ വ്യാസത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ മേഘപടലമാണ് ഊർട്ട് മേഘം. ഇവിടെ വലുതും ചെറുതുമായ അനേകം ഹിമഗോളങ്ങൾ അലഞ്ഞു സഞ്ചരിക്കുന്നുണ്ട്. ഊർട്ട് മേഘത്തിലെ പദാർത്ഥങ്ങളുടെ താപനില absolute zero (-273°C) യോട് അടുത്തയതിനാൽ പദാർത്ഥ കണികകളുടെ ചലന വേഗത വളരെ സാവധാനമായിരിക്കും.
എന്നാൽ ഏതെങ്കിലും ആകർഷണ വികര്ഷണങ്ങൾക്കു വിധേയമായി ഗതി മാറി സൂര്യനു നേരെ പ്രയാണമാരംഭിക്കുന്ന ഇവയിൽ ചിലതാണ്, ധൂമകേതുക്കൾ ആവുന്നത്. ദീർഘ കാലം കൊണ്ട് സൂര്യനെ വലം വക്കുന്നത് ധൂമകേതുക്കൾ പലതും ഊർട്ട് മേഘത്തിൽ നിന്നും വരുന്നവയാണ്. ഇവയുടെ സഞ്ചാരപദം വളരെ നീണ്ട എലിപ്സോ പരാബൊളായോ ആയിരിക്കും. ഇത്തരം ധൂമകേതുക്കളുടെ സഞ്ചാരപഥതലം,ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്ന പരിക്രമണ തലത്തിൽ നിന്നും വളരെയധികം വ്യത്യാസപ്പെട്ടിരിക്കും. 1950ൽ jan hendrick oort ആണ് ഇത് വിശദീകരിക്കുന്നത്. ഊർട്ട് മേഘത്തിൽ നിന്നും വന്ന ധൂമകേതുക്കൾ ആണ് അടുത്തയിടെ വന്നുപോയ 'ഹ്യാകൂട്ടാക്കുയും', 'ഹേൽബോപ്പും'. 2380 വർഷം കഴിഞ്ഞു ഇനി 4377 ADയിൽ ഹേൽബോപ്പ് തിരിച്ചെത്തിയെന്ന വരാം.
ഊർട്ട് മേഘ പദാർത്ഥങ്ങളുടെ ആകെ ഭാരം ഏകദേശം ഭൂമിയുടെ 100 മടങ്ങാണ്. ഊർട്ട്‌മേഘത്തിലേക്ക് സൂര്യന്റെ വെളിച്ചമെത്താൻ ഏകദേശം ഒരു വർഷം വേണം(പ്ലൂട്ടോയിലേക്കു 5 മണിക്കൂർ ). അതായത് ഊർട്ട് മേഘം നമ്മുടെ സമീപ നക്ഷത്രമായ പ്രോക്സിമാ സെന്റോറിയിലേക്കുള്ള ദൂരത്തിന്റെ 1/4 ഭാഗം അകലെ ആണ്.
Thursday, 8 June 2017
എന്താണ് ഊർട്ട് മേഘം (Opik-Oort cloud)
Subscribe to:
Post Comments (Atom)
No comments:
Post a Comment