Friday, 9 June 2017

ദൃഗ്‌ഭ്രംശവിദ്യ (Parallax method)

വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ വഴിയിലെ മരങ്ങൾ പിറകോട്ടോടുന്നത് പോലെ തോന്നാറുണ്ട്. ഇതിൽ മറ്റൊരു കാര്യം കൂടി എളുപ്പം ശ്രദ്ധയിൽ പെടും. സമീപത്തുള്ളവ കൂടുതൽ വേഗത്തിലും അകലെയുള്ളവ പതുക്കെയുമാണ് പിന്നോക്കം നീങ്ങുന്നത്. അതായത്, നമ്മുടെ സഞ്ചാരദിശക്ക ലംബമായുള്ള വസ്തുക്കൾക്ക് കാണപ്പെടുന്ന സ്ഥാനചലനം അവയുടെ ദൂരത്തിനു ആനുപാതികമായിരിക്കും. ഈ തത്വം ആകാശഗോളങ്ങളിലേക്കുള്ള ദൂരം കണ്ടെത്താനും ഉപയോഗിക്കാം. അതാണ് ദൃഗ്‌ഭ്രംശ വിദ്യ.
       ഒരേ സമയത്ത് രണ്ടു വ്യത്യസ്‌ത ഇടങ്ങളിൽ നിന്നും ചന്ദ്രനെ നോകുമ്പോൾ പശ്ചാത്തലത്തിലെ നക്ഷത്രങ്ങൾക്കിടയിൽ അതിനു സ്ഥാനമാറ്റം കാണപ്പെടും. ഈ വ്യത്യാസത്തിന്റെ കോണളവ് (ഭ്രംശ കോൺ ), സ്ഥലങ്ങൾക്കിടയിലുള്ള അകലം (പാദദൂരം)ഇവ അറിയാമെങ്കിൽ ചന്ദ്രൻ എത്ര ഉയരത്തിലാണെന്നു കണക്കുകൂടട്ടാം. നക്ഷത്രങ്ങളുടെ കാര്യത്തിൽ ആണെങ്കിൽ ദൂരക്കൂടുതൽ കാരണം കോണളവ് തുച്ചയമായിട്ടേ കാണപ്പെടൂ. അതിനു ഭൂമിയുടെ സഞ്ചാരപഥത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അളവെടുപ്പു നടത്തുകയാണ് പോംവഴി. ആറുമാസം ഇടവേളയിലളന്നാൽ ഭൂഭ്രമണപഥത്തിന്റെ വ്യാസത്തിനു തുല്യമായ പാദദൂരം കിട്ടും.

No comments:

Post a Comment