പ്രാചീന ജ്യോതിശാസ്ത്രജ്ഞൻമാരെ അത്ഭുതപ്പടുത്തിയ ഒരു പ്രതിഭാസമാണ് ഗ്രഹങ്ങളുടെ വക്രഗതി അഥവാ അഥവാ പശ്ചാദ്ഗമനം.
സാധാരണയായി ഗ്രഹങ്ങൾ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നതായാണ് നാം കാണാറ്. അതായത് ഇന്ന് ഏതു നക്ഷത്രത്തിന്റെ സമീപത്താണോ ഗ്രഹം നിൽക്കുന്നത് അതിൽ നിന്നൽപ്പം കിഴക്കോട്ട് മാറിയായിരിക്കും നാളെ അതിന്റെ സ്ഥാനം. ഇതാണ് ക്രമഗമനം .ഇങ്ങനെ ക്രമഗമനം നടത്തി കൊണ്ടിരുന്ന ഗ്രഹം കുറച്ചു നാൾക്കകം വേഗത കുറക്കുകയും ഒരു നാൾ നിശ്ചലമാകുകയും പിന്നെ തിരിച്ച് സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇതാണ് വക്രഗതി .കുറേ നാൾ വക്രഗതി നടത്തിയ ശേഷം വീണ്ടും ക്രമ ഗതിയിലേക്ക് തിരിച്ച് വരും. ജ്യോതിഷത്തിലെ ഗ്രഹങ്ങളിൽ സൂര്യനും ചന്ദ്രനും വക്രഗതിയില്ല. രാഹു കേതുക്കൾക്ക് വക്രഗതി മാത്രമേയുളളൂ. മറ്റു ഗ്രഹങ്ങൾക്ക് ക്രമഗതിയും ഇടക്കിടെ വക്രഗതിയും സംഭവിച്ചുകൊണ്ടിരിക്കും.
എന്തുകൊണ്ടാണ് വക്രഗതി ഉണ്ടാകുന്നതെന്നു നോക്കാം. ചിത്രം നോക്കൂ ചൊവ്വയുടെ വക്രമാണതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഭൂമി വേഗത്തിൽ സൂര്യനെ ചുറ്റുന്നു .ചൊവ്വ പതുക്കെയും 1,2,3......... 7 എന്നയാളപ്പെടുത്തിയിരിക്കുന്നത് ഒരേ ഇടവേളകൾക്ക് ശേഷം ഭൂമിയും ചൊവ്വയും സ്ഥിതി ചെയ്യുന്ന സ്ഥാനങ്ങളും ,ഭൂമിയിൽ നിന്ന് ചൊവ്വയെ നോക്കുന്ന ഒരാൾ നക്ഷത്ര മണ്ഡലത്തെ അപേക്ഷിച്ച് ചൊവ്വയെ കാണുന്ന സ്ഥാനങ്ങളുമാണ് .ചൊവ്വ നക്ഷത്രങ്ങൾക്കിടയിലൂടെ ആദ്യം കിഴക്കോട്ടും പിന്നീട് പടിഞ്ഞാറോട്ടും വീണ്ടും തിരിച്ച് കിഴക്കോടും സഞ്ചരിക്കുന്നതായി അയാൾ കാണും.
ഭൂമിയും ചൊവ്വയും സൂര്യനെ ചുറ്റുന്ന വേഗതയിലുള്ള വ്യത്യാസമാണ് വക്രഗതിക്കിടയാക്കുന്നത് എന്ന് വ്യക്തം .മറ്റു ഗ്രഹങ്ങളുടെ കാര്യത്തിലും ഇതേ അനുഭവം തന്നെ ഉണ്ടാകാം.ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നു എന്ന ധാരണയുണ്ടെങ്കിലേ ഈ പ്രതിഭാസം മനസ്സിലാക്കാൻ കഴിയൂ.മറിച്ച്, ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം ഭൂമിയെയാണ് ചുറ്റുന്നത് എന്ന് വിശ്വസിച്ചിരുന്ന കാലത്ത് വക്രഗതിയെ ഗ്രഹങ്ങളുടെ 'ഇച്ഛാശക്തി'യുടെ പ്രകടനമായേ കാണാൻ കഴിഞ്ഞുള്ളൂ. ഗ്രഹങ്ങളുടെ ദേവ സങ്കൽപത്തിലേക്ക് നയിക്കുന്നതിൽ ഇത് ഒരു പ്രധാന ഘടകമായിത്തീർന്നു.

No comments:
Post a Comment