Tuesday, 30 January 2018

സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ - ജനുവരി 31 ,2018

എന്താണ് നാളെ (ജനുവരി 31 ,2018 ) സംഭവിക്കാൻ പോകുന്ന സൂപർ ബ്ലൂ ബ്ലഡ് മൂൺ ?


ഒരുപാടിടത്തു ഇത് ഈയിടെയായി കേട്ടുകാണും ,മനസിലാവാത്തവർക്കായി.

ഭൂമിക്ക് ചുറ്റും ചന്ദ്രൻ കറങ്ങുന്നത് പൂർണ്ണ വൃത്തത്തിലല്ല. എലിപ്സ് എന്ന ദീർഘവൃത്തത്തിലാണ്. സൂര്യന് ചുറ്റും ഭൂമി കറങ്ങുന്ന അതെ പോലുള്ള ഒരു ദീർഘവൃത്തം. വളരെ വലിയ ദീർഘവൃത്തമല്ലെങ്കിലും,ചെറുതായിട്ട് ദീർഘവൃത്തം തന്നെ.

അതിൽ ഏറ്റവും അടുത്തുള്ള പോയിന്റിൽ ചന്ദ്രൻ വരുമ്പോൾ,സാധാരണത്തേതിൽ നിന്ന് കുറച്ചു കൂടി വലുതായി കാണും (അടുത്തോട്ടു വന്നാൽ എന്തും സ്വാഭാവികമായി വലുതാവുമല്ലോ). അങ്ങനെ കാണുന്ന അതെ സമയം പൗര്ണമിയോ അമാവാസ്യയോ ആവാം. അതാണ് സൂപ്പർമൂൺ.

എന്താണ് ബ്ലൂ മൂൺ ?
ഒരു മാസത്തിൽ ഒന്നിൽ കൂടുതൽ തവണ ചാന്ദ്ര ഗ്രഹണം (സൂര്യനും ചന്ദ്രനും ഇടക്ക് ഭൂമി വരും, സൂര്യന്റെ മുന്നിൽ ഭൂമി നിൽക്കുന്നത് കാരണം,ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീണു ഇരുണ്ടു പോവും) സംഭവിച്ചാൽ,അതിലെ രണ്ടാമത്തെ സൂപ്പർ മൂണിനെ ബ്ലൂ മൂൺ എന്ന് വിളിക്കും. അതത്രെ ഉള്ളു. നീല നിറത്തിനു പ്രസക്തിയില്ല. ചരിത്രത്തിൽ എങ്ങനെയോ കയറിക്കൂടിയ പേരാണ്.

എന്താണ് ബ്ലഡ് മൂൺ?
മേല്പറഞ്ഞ ഗ്രഹണ സമയത്തു, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുമ്പോൾ, ചന്ദ്രന്റെ ശോഭ കുറയും,അന്നേരം ചന്ദ്രനെ മങ്ങിയാണ് കാണുന്നത്. ഈ കാണുന്ന മങ്ങിയ കാഴ്ച തന്നെ, അന്തരീക്ഷത്തിലെ മലിനീകരണം കൂടി ചേർന്നാൽ ഇരുളും. ഇതിന്റെ നിറം ബ്രൗൺ തൊട്ടു ചുവ്വന്ന പോലെ കാണാം. ഇതാണ് ബ്ലഡ് മൂൺ. പൊതുവിൽ ചുവപ്പായതു കൊണ്ട്,പണ്ടുള്ള കാലങ്ങളിൽ അതൊരു ദുസൂചകമായി കരുതിയിരുന്നു,കാരണം രക്തം കനൗക എന്നാൽ നല്ലതല്ല എന്ന അന്ധവിസ്വാസം ഉണ്ടായിരുന്നല്ലോ. അതിൽ നിന്നൊക്കെ ഇരുത്തിരിഞ്ഞതാണ് ഈ പേര്.


(കൂടുതൽ ഫിസിക്സ് വാർത്തകൾക്കായി ടെലിഗ്രാമിൽ @physicsmalayalam)

No comments:

Post a Comment