ഒരു ചെറിയ സംശയം!
നിഴലിനു എത്ര വെയിറ്റ് ഉണ്ടാകും? നമ്മയുടെ നിഴലിനെയ് എത്ര ഭാരം ഉണ്ടാവും എന്ന് ?
ഒരു ചെറിയ ഐഡിയ!
അപ്പൊ അതിന്റെ ഭാരം കാണിക്കുമല്ലോ അല്ലെ?
ഇനി ചുമ്മാ ഒരു പ്രകാശ സ്രോതസ്സ് (വല്ല ബൾബോ ടോർച്ചോ) അംഗ അതിലേക്കു അടിക്കുക. തുലാസിൽ ഭാരവ്യത്യാസം ഉണ്ടോ? ഉണ്ടാവണം. അതൊന്ന് അങ്ങ് കുറിച്ചിടുക.
ഇനി നമ്മൾ ആ സ്രോതസ്സിന്റെ മുമ്പിലൊന്ന് പോയി നിന്ന് നോക്കു. നമ്മുടെ നിഴൽ ആ പേപ്പറിൽ വരുമല്ലോ. അപ്പൊ തുലാസിൽ കാണിക്കുന്ന വ്യത്യാസവും അടയാളപ്പെടുത്തണം.
ഇനിയിത് രണ്ടും കൂടി കിഴിച്ച് നോക്കിയാൽ,കിട്ടില്ലേ...നിഴലിന്റെ ഭാരം?
ഇതിന്റെ പിന്നിലെ കഥയെന്താണെന്ന് പറയാം.
ആദ്യം പേപ്പർ ന്റെ തൂക്കം അളന്നപ്പോൾ നമുക്ക് പേപ്പറിന്റെ മാത്രം ഭാരം കിട്ടി. പിന്നീട് പ്രകാശം അടിപിച്ചപ്പോൾ ഭാരം കൂടും. കാരണമെന്താണ്??? പ്രകാശം ഊർജമാണെന്നാണ് എയ്ൻസ്റ്റീൻ ന്റെ തിയറിയിൽ പറഞ്ഞിട്ടുള്ളത്. അത് പ്രകാരം,ഊർജത്തെ ഭാരമാക്കി മാറ്റാം. ആ ഭാരമായിരിക്കും പ്രകാശം മൂലം കൂടുമെന്നത്.
ഇനി നമ്മൾ മുമ്പിൽ നിന്നാലോ? അപ്പോൾ നിഴലൊക്കെ വരും,പക്ഷെ അതെ സമയം കുറച്ച പ്രകാശത്തെ കടത്തിവിട്ടില്ല. അത് മൂലം അത്രയും പ്രകാശത്തിന്റെ ഭാരം കുറയുന്നു.
ചുരുക്കി പറഞ്ഞാൽ നിഴലിനു ഭാരമൊന്നും ഇല്ല, എന്നാൽ നിഴലുണ്ടാവണമെങ്കിൽ,അല്ലെങ്കിൽ ഉണ്ടാവുമ്പോൾ കുറച്ച ഭാരം നിഴൽ പതിക്കുന്ന പ്രതലത്തിൽ കുറയും. അതാണ് നമ്മൾ കണ്ടെത്തിയത്.
അപ്പൊ നിഴലിനെന്താ ശരിക്കും ഭാരം ഇല്ലാത്തത് ? കാരണം നിഴൽ ഒരു വസ്തുവല്ലലോ,പ്രകാശത്തിന്റെ അഭാവത്തിൽ നമുക്ക് തോന്നുന്ന ഒരു രൂപ സങ്കൽപം മാത്രമാണ് നിഴൽ.

സ്വന്തം ഐഡിയ ആണോ?
ReplyDelete