ആൽബർട്ട് ഐൻസ്റ്റീൻ പ്രവചിച്ച,തെളിയിച്ച,അതിനു തന്നെ നോബൽ പ്രൈസ് വാങ്ങിയ ഫോട്ടോ ഇലക്ട്രിക് ഇഫക്ട് എന്ന പ്രതിഭാസം,കൃത്യമായി നിരീക്ഷിച്ചു പകർത്തിയെടുത്ത ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.
ഒരു നിശ്ചിത അളവിൽ ഊർജം നൽകിയാൽ, അടിസ്ഥാന ദ്രവ്യ-ഗണമായ ആറ്റത്തിൽ നിന്ന് ,കൊടുക്കുന്ന ഊർജ്ജത്തിനനുസരിച്ച് ഇലക്ട്രോണുകൾ പുറത്തേക്ക് തള്ളും. ഈ മെക്കാനിസം ഉപയോഗിച്ചാണ് പച്ചയിലയുള്ള സകല ചെടി-വൃക്ഷ വർഗ്ഗങ്ങളും അവയ്ക്ക് വേണ്ട ഭക്ഷണം പാകം ചെയ്യുന്നത്.
ഇതേ ടെക്നിക് ഉപയോഗപ്പെടുത്തിയാണ്,ഇന്ന് സൂര്യനിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നത്. സൗരോർജം ഒരുക്കിവച്ചിട്ടുള്ള പാനലുകളിൽ വന്നുവീഴുകയും,തൽക്ഷണം ഊർജം സ്വീകരിച്ച പുറത്തു ചാടുന്ന ഇലക്ട്രോണുകൾ,ഇലക്ട്രിസിറ്റിയായി നമുക്ക് ലഭിക്കുകയും ചെയ്യുന്നു.
അൾട്രാ വയലറ്റ് ലേസർ രശ്മികൾ ഉപയോഗിച്ചു ,ഹീലിയം ആറ്റങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ നൂര് ഇരുനൂറ് ആറ്റോസെക്കന്റുകൾക്ക് (10-18) ഇടയിലുള്ള സ്റ്റിൽ ഇമേജാണ് ഇത്.
ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഒപ്റ്റിക്സ് ലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചത്.
![]() |
| ആറ്റത്തിൽ നിന്ന് ഇലക്ട്രോൺ പുറത്തേക്ക് വരുന്ന ദൃശ്യമാണ് കാണിക്കുന്നത്. particle ഉം അല്ലാ,wave ഉം അല്ലാത്ത ഒരു ഹൈബ്രിഡ് രൂപമാണെന്നത് ശ്രദ്ധിക്കുക. |

No comments:
Post a Comment